Event More NewsFeature NewsNewsPoliticsPopular NewsRecent News

വഴിയോര കച്ചവട കൂട്ടായ്മ റാലി നടത്തി

കല്‍പ്പറ്റ: വഴിയോര കച്ചവട കൂട്ടായ്മ നഗരത്തില്‍ റാലി നടത്തി. വഴിയോരക്കച്ചവടക്കാരെ സംഘടിത ശക്തികള്‍ ആക്രമിക്കുകയും സാമഗ്രികള്‍ നശിപ്പിക്കുയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പരിപാടി. ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം(എച്ച്ആര്‍എഫ്)വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി ലിസി ടോമി ഉദ്ഘാടനം ചെയ്തു. നിത്യവൃത്തിക്ക് തൊഴിലെടുക്കുന്നത് തടയുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തൊഴില്‍ മേഖലയാണ് വഴിയോരക്കച്ചവടം. വഴിയോരക്കച്ചവടക്കാര്‍ക്ക് എച്ച്ആര്‍എഫ് സംരക്ഷണം നല്‍കുമെന്നു ലിസി ടോമി പറഞ്ഞു. ഉസ്മാന്‍ അഞ്ചുകുന്ന്, ഷബീബ് മുസ്‌ല്യാര്‍, റസാഖ്, ജയേഷ് എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *