Feature NewsNewsPopular NewsRecent News

കുട്ടികൾ അമിതമായി സ്ക്രീൻ ഉപയോഗം പരിഹാരവുമായി കേരളാ പൊലീസിന്റെ ‘ഡി-ഡാഡ്’ പദ്ധതി

കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം ഇന്ന് അച്ഛനമ്മമ്മാർ നേരിടുന്ന വലിയ പ്രശ്ന‌മാണ്. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതിയുമായി കേരള പൊലീസ്. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ കൂടുതൽ വിശദംശങ്ങൾ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം;

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ദേശീയ തലത്തിൽതന്നെ ആദ്യമായാണ്ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ്നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെപരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ളകുട്ടികൾക്കായി മാനസികാരോഗ്യവിദഗ്‌ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്.കേരളത്തിലെ വിവിധ ജില്ലകളിയായി 6സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഈപദ്ധതിയിലൂടെ സ്‌കൂളുകൾ മുഖാന്തിരംഡിജിറ്റൽ അഡിക്ഷന്റെദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെകൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കുംനേരിട്ടുള്ള കൗൺസിലിംഗും വളരെഫലപ്രദമായി നടത്തിവരുന്നു.അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം,ഫോൺ ലഭിക്കാതെ വരുമ്പോൾഉണ്ടാകുന്ന പ്രകോപനം, ദൈനംദിനകാര്യങ്ങളെ ബാധിക്കൽ എന്നിവഅഡിക്ഷന്റെ ലക്ഷണങ്ങളാണ് അമിതദേഷ്യം, അക്രമാസക്തരാകൽ,ആത്മഹത്യാ പ്രവണത, വിഷാദം,പഠനത്തിലെ ശ്രദ്ധക്കുറവ്എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാൽബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈപദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.മനശാസ്ത്ര വിദഗ്‌ധരുടെ മേൽനോട്ടത്തിൽകുട്ടികളെ അഡിക്‌ഷനിൽ നിന്ന്മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്,മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകും.ആരോഗ്യം, വനിതാശിശു വികസനം,വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെസഹകരണത്തോടെ നടത്തുന്ന ഈപദ്ധതിയിൽ രക്ഷിതാക്കൾ, അധ്യാപകർ,ഈ മേഖലയിലെ വിവിധ സംഘടനകൾ,ഏജൻസികൾ എന്നിവർക്ക്അവബോധവും നൽകുന്നുണ്ട്. 9497900200എന്ന നമ്പറിലൂടെ ഡി-ഡാഡിൽ ബന്ധപ്പെടാവുന്നതാണ്. ഡി – ഡാഡിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *