Feature NewsNewsPopular NewsRecent News

ശബരിമല റോപ്‌വേ പദ്ധതി അടുത്ത മണ്ഡലകാലത്ത് യാഥാർഥ്യമാകില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല റോപ്‌വേ പദ്ധതി അടുത്തമണ്ഡലകാലത്ത് യാഥാർഥ്യമാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മനോരമ ന്യൂസിനോട്. പദ്ധതി സംബന്ധിച്ച് അവ്യക്‌തതകളുണ്ട്. ശബരിമല മാസ്‌റ്റർ പ്ലാൻ സമിതിയുടെ അധ്യക്ഷനായിരിക്കെ തന്നെ റോപ്വേ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ശബരിമല തീർഥാടത്തിനുള്ള ഒരുക്കങ്ങൾ അടുത്തമാസം ആരംഭിക്കും. ഫെബ്രുവരി ആറിന് വിശാലമായ അവലോകന യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം സന്നിധാനത്ത് പറഞ്ഞു.

അതേസമയം, മകരവിളക്കുൽസവത്തിന് ഒരുങ്ങി ശബരിമല. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മകരസംക്രമ പൂജയ്ക്ക് തുടക്കമാകും. മൂന്ന് എട്ടിനാണ് മകരസംക്രമം. വൈകിട്ട് അഞ്ചരയ്ക്ക് തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ ആചാരപരമായ സ്വീകരണം നൽകും. 6.20ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. 6.40ന് ആണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കും. ഈ സമയം ആകാശത്ത് മകരനക്ഷത്രം തെളിയും.ദീപാരാധന കഴിഞ്ഞാൽ മണിമണ്ഡപത്തിലെ കളമെഴുത്തും എഴുന്നള്ളത്തും തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *