ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണം: കേരള കോൺഗ്രസ്-എം
സുല്‍ത്താന്‍ ബത്തേരി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് 1കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി ദീര്‍ഘകാലമായിട്ടും ശിപാര്‍ശകള്‍ പ്രാവര്‍ത്തികമാകുന്നില്ല.
ക്രൈസ്തവര്‍ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇതുമൂലം നഷ്ടപ്പെടുകയാണ്.
ക്രൈസ്തവ സമൂഹത്തിനു നീതി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി. മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, ടി.എസ്. ജോര്‍ജ്, കെ.കെ. ബേബി, എന്‍.എ. ബില്ലി ഗ്രഹാം, മാത്യു ഇടയക്കാട്ട്, വിത്സണ്‍ നെടുംകൊമ്പില്‍, റെജി ഓലിക്കരോട്ട്, കുര്യന്‍ ജോസഫ്, പി.എം. ജയശ്രീ, വി.പി. അബ്ദുള്‍ ഗഫൂര്‍ ഹാജി, ടോം ജോസ്, വി.എം. ജോസഫ്, ജോസ് തോമസ്, അഡ്വ.ജോണ്‍സണ്‍, റസാഖ് ബീനാച്ചി, ജോയ് വാദ്യപ്പള്ളി, സിബി കാട്ടാംകോട്ടില്‍, കെ.വി. സണ്ണി,
ടി.എം. ജോസ്, അനില്‍ ജോസ്, ജോയ് ജോസഫ്, ടോളി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
