Feature NewsNewsPopular NewsRecent News

മരംമുറിക്കാരൻ്റെ പ്രായശ്ചിത്തം; മക ളുടെ വിവാഹദിനത്തിൽ ഹംസ സമ്മാ നിച്ചത് 1500 ഫലവൃക്ഷത്തൈകൾ

ചങ്ങരംകുളം: ഒരു മരം മുറിച്ചാൽ പകരം ആയിരം മരം നടണമെന്നാണ് പഴമൊഴി. മരം ഒരു വരമെന്നും പഴ ഞ്ചൊല്ലുണ്ട്. എന്നാൽ എത്ര പേർ മുറിച്ച മരത്തിന് പക രം നടാറുണ്ട്? ഇവിടെയാണ് മരംമുറിക്കാരനായ ഒരു മ നുഷ്യന്റെ പ്രകൃതിയോടുള്ള പ്രായശ്ചിത്തം വേറിട്ടൊരു മാതൃക തീർക്കുന്നത്. തൊഴിലിന്റെൻ്റെ ഭാഗമായി ഒട്ടേറെ മ രങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട് ആലംകോട് സ്വദേശിയായ ഹംസ. എന്നാൽ എപ്പോഴും അതിൻ്റെയൊരു വിഷമം അദ്ദേഹം മനസിൽ സൂക്ഷിച്ചിട്ടുണ്ടാകണം. അതുകൊ ണ്ടാണ് ഇന്നലെ മകൾ നാജിഹയുടെ വിവാഹത്തിന് എ ത്തിയ നൂറുക്കണക്കിനാളുകൾക്ക് ഹംസ സൗന്യമായി ഫലവൃക്ഷത്തൈകൾ സമ്മാനിച്ചത്. തൈകൾ ഏറ്റുവാ ങ്ങിയവരിൽ എല്ലാവരും അതുനട്ടുപിടിപ്പിച്ചാൽ നല്ല നാ ളേക്കൊരു തണലും പ്രാണവായവും ഒരുങ്ങിക്കിട്ടുമ ല്ലോ എന്ന ഹംസയുടെ ആഗ്രഹത്തിനും സദ്‌പ്രവൃത്തി ക്കും ലൈക്കടിക്കുകയാണ് ആയിരങ്ങൾ. കക്കിടിപ്പുറം കെസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നവവ ധുവിന് തൈകൾ സമ്മാനിച്ച് ആലംകോട് ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ്റ് ആസ്യ ഇബ്രാഹിം ആണ് വേറിട്ടൊരു ഉദ്യമത്തിന് തുടക്കമിട്ടത്.

കഴിഞ്ഞ പത്തു വർഷത്തോളമായി മരമുറി തൊഴിലാളി യായ ഹംസ ഇതിനോടകം നിരവധി മരങ്ങൾ മുറിച്ച് മാ റ്റിയിട്ടുണ്ട്.

ജോലിയുടെ ഭാഗമാണെങ്കിലും മരങ്ങൾ മുറിച്ചുമാറ്റുന്ന ത് പലപ്പോഴും പ്രയാസം സൃഷ്‌ടിച്ചിരുന്നുവെന്നും അതി നാലാണ് മകളുടെ വിവാഹദിനത്തിൽ ഫലവൃക്ഷതൈ കൾ സൗജന്യമായി എല്ലാവർക്കും നൽകിയതെന്നും ഹംസ പറഞ്ഞു.

തൊഴിലിനിടെ ഏറ്റവും കൂടുതൽ മുറിക്കേണ്ടി വന്ന പ്ലാ വ്, മട്ടി, മാവ് തുടങ്ങിയ മരങ്ങളാണ്. അതിനാൽ ഈ വി ഭാഗത്തിലെ വിവിധ ഇനം ഹൈബ്രീഡ് തൈകളാണ് ഹം സ 1500ലേറെ പേർക്ക് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *