Feature NewsNewsPopular NewsRecent News

ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സർക്കാരിനെതിരെ സുമയ്യ കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സുമയ്യ സർക്കാരിനെതിരെ കോടതിയിലേക്ക്. നാളെ വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യും.

ഒരു കോടി രൂപ നഷ്ട‌പരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകുക. വഞ്ചിയൂർ പെർമെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയൽ ചെയ്യുക.

തൈറോയിഡ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ശ്രമിച്ചിട്ടും കീഹോൾ വഴി പുറത്തെടുക്കാൻ സാധിച്ചില്ല. ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യ പ്രശ്ന‌ങ്ങൾ ഉണ്ടാകുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഗൈഡ് വയറിൻ്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേർന്ന നിലയിലാണ്

2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *