Feature NewsNewsPopular NewsRecent News

ശിവലിംഗത്തിലേയ്ക്ക് ആർത്തവ രക്തം’; സുവർണ കേരളം ലോട്ടറിയിലെ ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ‘സുവര്‍ണ കേരളം’ ലോട്ടറി ടിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബിജെപിയും രംഗത്ത്. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശ്വാസികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം ഒഴുകുന്ന തരത്തിലുള്ള ചിത്രമാണ് ലോട്ടറിയിലുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് ആരോപിച്ചു. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരീസില്‍ 2026 ജനുവരി 2ന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്.എന്നാല്‍ ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ചിത്രമാണിതെന്നാണ് ലോട്ടറി വകുപ്പ് അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *