Event More NewsFeature NewsNewsPoliticsPopular NewsRecent News

50-ാം വാർഷികം കെങ്കേമമാക്കാൻ ആപ്പിൾ: 2026ൽ എത്തുക 20ലധികം ഉത്പന്നങ്ങൾ

വാഷിങ്ടൺ: 2026ൽ ആപ്പിൾ പുറത്തിറക്കുക 20 ലധികം ഉൽപ്പന്നങ്ങളെന്ന് റിപ്പോർട്ട്. ആപ്പിൾ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വർഷങ്ങളിലേക്കാണ് കടക്കാൻ പോകുന്നത്. 2026ലാണ് കമ്പനി 50-ാം വാർഷികം ആഘോഷിക്കുന്നത്.

അതിന്റെ ഭാഗമായാണ് 20 ലധികം ഉൽപ്പന്നങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നത്. ഐഫോണുകൾ, മാക്കുകൾ, ഐപാഡുകൾ, സ‌ാർട്ഹോം ഉപകരണങ്ങൾ എന്നിവയുൾപ്പടെയാണ്* പുറത്തിറക്കുന്നത്. വിരമിക്കാനൊരുങ്ങുന്ന ആപ്പിൾ സിഇഒ ടിം കുക്കിൻ്റെ സ്വപ്‌ന പദ്ധതിയും അക്കൂട്ടത്തിലുണ്ട്.

ആപ്പിൾ ഗ്ലാസാണ്(ആപ്പിൾ കണ്ണട) കുക്കിന്റെ സ്വപ്ന പദ്ധതി. അത് 50-ാം വാർഷികത്തിൽ തന്നെ അവതരിപ്പിക്കും. ടിം കുക്കിൻ്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഉൽപ്പന്നമായി ഇത് മാറുമെന്നും, ഒരുപക്ഷേ അദ്ദേഹം വിരമിക്കുന്നതിന് മുൻപ് അവതരിപ്പിക്കുന്ന അവസാനത്തെ പ്രധാന ഉൽപ്പന്നം ഇതായിരിക്കുമെന്നും പറയപ്പെടുന്നു. അതേസമയം 2027ൽ മാത്രമേ ഇത് വിപണിയിലെത്താൻ സാധ്യതയുള്ളൂ

ഐഫോൺ ഫോൾഡബിൾ, ഐഫോൺ 17e, എഐ അധിഷ്‌ഠിത ക്യാമറകളുള്ള എയർപോഡ്‌സ് പ്രോ 3, ടച്ച് ഐഡി ഫീച്ചറുള്ള ആപ്പിൾ വാച്ച് സീരീസ് 12, കനം കുറഞ്ഞ M6 മാക്ബുക്ക് പ്രോ, എയർടാഗ് 2 എന്നിവയൊക്കെയാണ് പണിപ്പുരയിലുള്ളത്. നിലവിൽ ആപ്പിൾ വിൽപന നടത്തുന്ന എല്ലാ സുപ്രധാന ഉപകരണങ്ങളും അപ്ഗ്രേഡ് ചെയ്യാനും കമ്പനി ആലോചിക്കുന്നു. 2026-ൻ്റെ തുടക്കത്തിൽ ബജറ്റ് ഫ്രണ്ട്ലി മോഡലുകളിലൂടെ വിപണി പിടിക്കാനുള്ള നീക്കമായിരിക്കും കമ്പനി നടത്തുക. വിദ്യാർഥികളെയും ആദ്യമായി മാക് വാങ്ങുന്നവരെയും ആകർഷിക്കുന്നതിനായി കുറഞ്ഞ നിരക്കിലുള്ള മാക്ബുക്ക് (MacBook), M5 ചിപ്പോടു കൂടിയ മാക്ബുക്ക് എയർ (MacBook Air) എന്നിവ കമ്പനി അവതരിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *