Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

വയനാട് ടൂറിസം കാർണി വെൽ ഇന്ന് തുടങ്ങും.

കൽപ്പറ്റ:വയനാട് മേപ്പാടി തൗസൻഡ് ഏക്കറിൽ ക്രിസ്മസ് ന്യൂഇയർ കാർണിവൽ ഒരുങ്ങുന്നു. ഡിസംബർ 23 മുതൽ ജനുവരി നാലുവരെയാണ് കാർണിവൽ. ഡിസംബർ 31ന് പ്രമുഖ റാപ്പർ വേടനും ഗൗരി ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് നടക്കും.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും വയനാട് ടൂറിസം അസോസിയേഷനും തൗസൻഡ് ഏക്കർ ലേബർ വെൽഫെയർ കമ്മിറ്റിയ് സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് മേപ്പാടി ടൗണിൽ നടക്കുന്ന റോഡ് ഷോയോട് കൂടി കാർണിവലിന് തുടക്കമാകും. അന്നേദിവസം വൈകിട്ട് ഏഴുമണിക്ക് സലിം ഫാമിലി അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമ്മോടുകൂടി സ്റ്റേജ് പരിപാടികൾക്ക് തുടക്കമാകും.

ഡിസംബർ 24 ന്‌ മോണിറക്ക സ്റ്റാർലിംഗ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്, 25ന് നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ ഗാനമേള, 26ന് മില്ലേനിയം സ്റ്റാർസ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്, 27 ഐഎംഎഫ് എ യുടെ ഫാഷൻ ഷോ, 28ന് ഗൗതം വിൻസെന്റ് നയിക്കുന്ന മ്യൂസിക്കൽ ബാൻഡ്, 29ന് അവതാർ മ്യൂസിക്കൽ നൈറ്റ് 30ന് ഗിന്നസ് മനോജാണ് ടീം അവതരിപ്പിക്കുന്ന മെഗാ ഷോ എന്നിവയും 31ന് വേടനും ഗൗരിലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്നുമാണ് സംഘടിപ്പിക്കുന്നത്. രാത്രി പാപ്പഞ്ഞിയെ കത്തിക്കുന്ന ചടങ്ങും നടക്കും.
31-ആം തീയതി പാസ് മുഖേന ആയിരിക്കും പ്രവേശനം ഉണ്ടായിരിക്കുക എന്നും സംഘാടകർ അറിയിച്ചു.
ഡോ. ബോബി ചെമ്മണ്ണൂർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയി, ഇ. ഹൈദ്രു, നിസാർ ദിൽവേ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *