Feature NewsNewsPopular NewsRecent Newsകേരളം

സൗണ്ട് തോമ സെറ്റിൽ ദിലീപും പൾസർ സുനിയും കണ്ടതിന് തെളിവില്ല; നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെന്ന വാദം തള്ളി വിധിന്യായം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധി ന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷൻ വാദം തള്ളി കൊണ്ടാണ് നടിയെ ആക്രമിച്ച കേസിലെ വിധിന്യായം. ദിലീപും പൾസർ സുനിയും തമ്മിൽ നേരിൽ കണ്ടതിനും ഗൂഢാലോചന നടത്തിയതിനും തെളിവില്ലെന്ന് വിധിന്യായം കോടതി ചൂണ്ടിക്കാണിക്കുന്നു. സൗണ്ട് തോമ സെറ്റിൽ സുനിയും ദിലീപും കൂടിക്കാഴ്‌ച നടത്തിയതിന്റെ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിധിന്യായത്തിൽ പറയുന്നു.

സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള സിനിമ സെറ്റുകളിൽ വെച്ച് പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിന് തെളിവില്ല. ആറ് സ്ഥലങ്ങളിൽ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. 2013ൽ ആലപ്പുഴയിൽ സൗണ്ട് തോമ സെറ്റിൽ തുടങ്ങിയതാണ് സുനിയുടെയും ദിലീപിന്റെയും സൗഹൃദമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഹോട്ടൽ ആർക്കേഡിയയിൽ ഗുണ്ട തർക്കം പരിഹരിച്ചത് സുനിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇതിന് തെളിവായി 650 രൂപയുടെ വൗച്ചറാണ് പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കിയത്. എന്നാൽ, ആർക്കേഡിയയിൽ സുനി താമസിച്ചതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ല. പക്ഷേ, സൗണ്ട് തോമ സെറ്റിൽ ദിലീപും പൾസർ സുനിയും കൂടിക്കാഴ്ച നടത്തിയതിന് തെളിവില്ല. തൃശ്ശൂർ ജോയ് പാലസിൽ നിന്ന് സുനിൽ ദിലീപിനെ കണ്ടതിനും തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിധിന്യായത്തിൽ വിചാരണ കോടതി ചൂണ്ടിക്കാണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *