Feature NewsNewsPopular NewsRecent News

വിമാനങ്ങളുടെ റദ്ദാക്കൽ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ഡൽഹി: വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ മാത്രം ഇൻഡിഗോയുടെ 150 സർവീസുകളാണ് റദ്ദ് ചെയ്തത്. സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയും സർവീസുകൾ റദ്ദാക്കിയിരുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം. സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവ് കുറവാണ് സർവീസുകളെ ബാധിച്ചെതെന്നും റിപ്പോർട്ടുകളുണ്ട്.

സാങ്കേതിക തകരാർ, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്‌ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങൾ വിമാനങ്ങൾ വൈകുന്നതിനു കാരണമായെന്നാണ് ഇൻഡിഗോ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *