ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി കെഎസ്ഇബി; ഡിസംബറിലെ കറന്റ് ബില്ലിൽ ഇന്ധന സർചാർജ് കുറയും
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി കെഎസ്ഇബി. ഡിസംബർ മാസത്തെ കറന്റ് ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ യൂണിറ്റിന് 10 പൈസ നിരക്കിൽ ഈടാക്കിയിരുന്ന സർചാർജ് ഇപ്പോൾ കുറച്ചിരിക്കുകയാണ്.
,
എത്രയാണ് പുതിയ സർചാർജ്?
പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക്: യൂണിറ്റിന് 5 പൈസ
രണ്ട് മാസം കൂടിയുള്ള ബിൽ ലഭിക്കുന്നവർക്ക്: യൂണിറ്റിന് 8 പൈസ
മുമ്പ് എല്ലാ ഉപഭോക്താക്കളിൽ നിന്നും യൂണിറ്റിന് 10 പൈസ വീതം ഈടാക്കുകയായിരുന്നു. ഈ നിരക്കിലാണ് ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്. സർചാർജിന്റെ പരിധി എടുത്ത് കളഞ്ഞതോടെ ഇത് ഉയരുമെന്നായിരുന്നു ചില മാധ്യമ റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി മന്ത്രിയുടെ ഓഫീസ് പുതുക്കിയ വിശദീകരണം പുറത്തിറക്കിയത്. ഉപഭോക്താക്കൾക്ക് ആശങ്കപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ആവശ്യമായ രേഖകൾ
ഉടമസ്ഥാവകാശ മാറ്റത്തിന് അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ നിർബന്ധമാണ്:
- അപേക്ഷകന്റെ തിരിച്ചറിയൽ രേഖ
ഫോട്ടോ പതിപ്പിച്ച ID കാർഡ് (ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ)
- ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ
കെട്ടിടം/സ്ഥലം കൈവശമുള്ളതായി തെളിയിക്കുന്ന രേഖകൾ (വിൽപ്പനക്കരാർ, പോസഷൻ സർട്ടിഫിക്കറ്റ്, പാട്ടം രേഖ മുതലായവ)
- പഴയ ഉടമയുടെ അനുമതി പത്രം
ഉടമസ്ഥാവകാശം മാറുന്നതിന്:
പഴയ ഉടമ വെള്ളപേപ്പറിൽ എഴുതിയ അനുമതി പത്രം,
കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പെട്ട രേഖകൾ.
അനുമതി പത്രം ലഭ്യമല്ലെങ്കിൽ?
പഴയ ഉടമയുടെ അനുമതി ലഭ്യമല്ലെങ്കിൽ,
പുതിയ ഉടമ സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടയ്ക്കാം.
ഈ സാഹചര്യത്തിൽ,
പഴയ ഉടമയ്ക്ക് ഉണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്,
ഉടമസ്ഥാവകാശം മാറ്റപ്പെട്ടതായി ബോർഡിനെ അറിയിച്ചതിന് ശേഷം,
കെഎസ്ഇബി പഴയ ഉടമയ്ക്ക് മടക്കി നൽകും.
