എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചു. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ നടപടികളെടുത്തു. സുഗമമായി നടത്തിപ്പിന് സർക്കാർ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ചീഫ് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും വെവ്വേറെ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ എസ്ഐആറിന് തടസ്സമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇന്നാണ് സുപ്രിം കോടതി എസ്ഐആർ പരിഗണിക്കുന്നത്.
