Feature NewsNewsPopular NewsRecent News

അഴിമതിക്കേസിൽ മാപ്പ് നൽകണം, പ്രസിഡന്റിന് കത്തയച്ച് നെതന്യാഹു

തെൽ അവിവ്: അഴിമതിക്കേസിൽ മാപ്പ് നൽകണമെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേൽ പ്രസിഡന്റിന് കത്തയച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തനിക്കെതിരെ ദീർഘകാലമായി നിലനിൽക്കുന്ന അഴിമതി ആരോപണം രാജ്യത്തെ ശിഥിലമാക്കുമെന്നും കേസുകളിൽ കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി പ്രസിഡന്റിന് മുന്നിൽ ക്ഷമാപണം സമർപ്പിച്ചതായി നെതന്യാഹു ഞായറാഴ്‌ച അറിയിച്ചു. കേസിൽ നിരന്തരമായി കുറ്റം നിഷേധിക്കുന്ന നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ഇസ്രായേൽ പ്രസിഡന്റിന് കത്തയച്ചിരുന്നു.

‘ആറ് വർഷത്തിലേറെയായി എനിക്കെതിരായ കേസ് നിലനിൽക്കുന്നു. അതിനിയും ഒരുപാട് നീളുമെന്നാണ് കരുതുന്നത്’. നെതന്യാഹു വീഡിയോ പ്രസ്‌താവനയിൽ പറഞ്ഞു.

‘കേസിൽ കുറ്റവിമുക്തനാക്കപ്പെടണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ രാഷ്ട്രത്തിന്റെ താൽപര്യം നേരെ തിരിച്ചാണ്. ഇസ്രായേൽ രാഷ്ട്രം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയം കൂടിയാണ് നിലവിൽ.’

വിചാരണ ഇനിയും മുന്നോട്ടുപോകുന്നത് രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും തുടരുന്നതിലൂടെ രാജ്യം ശിഥിലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീനിലെ വംശഹത്യയ്ക്ക് പിന്നാലെ നെതന്യാഹുവിനെതിരെ ഇസ്രായേൽ കോടതികളിലുള്ള അഴിമതിക്കേസുകളിൽ നിയമനടപടികൾ പുനരാരംഭിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ്

ഫലസ്തീനിലെ വംശഹത്യയ്ക്ക് പിന്നാലെ നെതന്യാഹുവിനെതിരെ ഇസ്രായേൽ കോടതികളിലുള്ള അഴിമതിക്കേസുകളിൽ പുനരാരംഭിക്കുമെന്ന നിയമനടപടികൾ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ ക്ഷമാപണം. നെതന്യാഹുവിന് സംരക്ഷണമൊരുക്കിക്കൊണ്ട് ഡോണൾഡ് ട്രംപ് നേരത്തെയും രംഗത്തെത്തിയിരുന്നു. ഇസ്രായേലിനെ സംരക്ഷിച്ചതുപോലെ നെതന്യാഹുവിനെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനമെന്നത് പോലെയാണ് യുഎസ് പ്രസിഡന്റ് ഇസ്രായേൽ പ്രസിഡന്റിന് കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *