Event More NewsFeature NewsNewsPoliticsPopular NewsRecent News

യുവാക്കളുടെ തൊഴിലവസരം; ഡൽഹിയെയും ഹൈദരാബാദിനെയും മറികടന്ന് കേരളത്തിലെ ഈ നഗരം

കൊച്ചി: യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ
ഡൽഹിയെയും ഹൈദരാബാദിനെയും മറികടന്ന് നാലാം സ്ഥാനത്തെത്തി കൊച്ചി. തൊഴിൽക്ഷമതയിൽ 76.56% സ്കോർ നേടിയതായാണ് ഇന്ത്യ സ്‌കിൽ റിപ്പോർട്ട് 2026 പറയുന്നത്.

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എന്നിവയുമായി സഹകരിച്ച് തയ്യാറാക്കിയ ആഗോള വിദ്യാഭ്യാസ സ്ഥാപനമായ എഡ്യൂക്കേഷൻ ടെസ്റ്റിംഗ് ഡിവൈസ് (ഇടിഎസ്) റിപ്പോർട്ട്. കൊച്ചി, കോയമ്പത്തൂർ, ഇൻഡോർ എന്നിവ ആഗോള ഡെലിവറിയുടെ പുതിയ എഞ്ചിനുകളായി അതിവേഗം മാറുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

യുവാക്കളുടെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ കേരളത്തിന് 72.16% ശതമാനമാണ് സ്കോർ, ഡൽഹിയെക്കാൾ 71.25% മുന്നിലാണ്. റാങ്കിംഗിൽ കേരളം നാലാം സ്ഥാനത്താണ്. 78.64% വുമായി ഉത്തർപ്രദേശ് ഒന്നാമതും, മഹാരാഷ്ട്ര (75.42%), കർണാടക (73.85%) മൂന്നാം സ്ഥാനത്തുമാണ്.

റിപ്പോർട്ട് പ്രകാരം 79.45% സ്കോറുമായി ലഖ്നൗ ആണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച‌വയ്ക്കുന്ന നഗരങ്ങളിൽ മുന്നിൽ, പൂനെ (78.92%), ബെംഗളൂരു (77.84%), കൊച്ചി (76.56%), ചണ്ഡീഗഡ് (75.12%) എന്നിവയാണ് തൊട്ടുപിന്നിൽ. രണ്ടാം നിര നഗരങ്ങളിൽ, ലഖ്‌നൗവും കൊച്ചിയും ശക്തമായി ഉയർന്നുവരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന്റെ തൊഴിൽ സാധ്യതകൾ ശക്തിപ്പെടുത്തുന്നതിൽ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP Kerala) ൻറെ നിർണായക സംഭാവനയും റിപ്പോർട്ട് എടുത്തുകാണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *