Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsUncategorized

“നാളെ നമ്മുടേത്, നാം നാടിനായ്” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

കൽപറ്റ: ജി.വി.എച്ച്.എസ് മുണ്ടേരിയിൽ എക്സൈസ് സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ “നാളെ നമ്മുടേത്, നാം നാടിനായ് ” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എസ്.പി.സി സി.പി.ഒ. അർഷാദ് എൻ.എ. സ്വാഗതം ആശംസിച്ചു.
എച്ച്.എം. സൽമ എം. അധ്യക്ഷത വഹിച്ചു.
അസി. എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു. സ്കൂൾ ലീഡർ ആദിദേവ് രാമചന്ദ്രൻ , എസ്.പി.സി. ലീഡർ പി.എം.നക്ഷത്ര, വിദ്യാർഥിനി അനാമിക പുരുഷോത്തമൻ മുതലായവർ ആശംസകളർപ്പിച്ചു. വിദ്യാർഥി കെ. മുഹമ്മദ് ദിനാദ് നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *