റഷ്യൻ എണ്ണ ഇറക്കുമതി നിർത്തി റിലയൻസ് റിഫൈനറി; തീരുമാനം യുഎസ് ഉപരോധം നിലവിൽ വന്ന സാഹചര്യത്തിൽ
ദില്ലി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് റിഫൈനറി നിർത്തി.വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ എത്തിക്കുന്നതാണ് നിർത്തിയത്. റഷ്യൻ എണ്ണ കമ്പനികൾക്കുള്ള യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിലാണ് തീരുമാനം. റഷ്യയിൽ നിന്നുള്ള രണ്ട് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ ഉപരോധം ഇന്നാണ് നിലവിൽ വന്നത്. റിലയൻസ് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ എത്തിക്കുകയും അതിന് ശേഷം ഇത് സംസ്‌കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്
