വയനാടിന്റെ സംസ്ക്കാരവും,മാനന്തവാടി ചരിത്രവുമോതി സ്വാഗത ഗാനം
മാനന്തവാടി: നാല്‍പ്പത്തി നാലാമത് വയനാട് റവന്യു ജില്ല കേരള സ്‌ക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്വാഗത ഗാനം ശ്രദ്ധേയമാകുന്നു.ജില്ലയിലെ സ്‌ക്കൂളുകളിലെ സംഗീതാദ്ധ്യാപകര്‍, മറ്റ് അധ്യാപകരുമായ 26 പേരും മാനന്തവാടി ജി വി എച്ച് എസിലെയും, വി എച്ച് എസ് സി യിലെയും ഗായകരായ18 വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വയനാടിന്റെ പശ്ചാത്തലത്തില്‍ എഴുതിയ സ്വാഗത ഗാനം ആലപിക്കുന്നത് റിട്ട അധ്യാപകരായ ജോസഫ് മാനുവലും, സത്യഭാമയുമാണ് വരികള്‍ രചിച്ചിരിക്കുന്നത്. പരവൂര്‍ ദേവദാസും ,മോഹനനുമാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വയനാടിന്റെ പൈതൃകവും കബനിയുടെ ചരിത്രപ്പെരുമയും കലയുടെ മാഹാത്മ്യവും,വയനാടന്‍ സമൂഹത്തിന്റ് അതിജീവനവുമെല്ലാം പ്രമേയമാക്കിയാണ് സ്വാഗത ഗാനം ഒരുക്കിയിരിക്കുന്നത്, കൗമാര ഉത്സവത്തിന് എത്തിചേരുന്ന പ്രതിഭകളെ ഉദ്ഘാടന ചടങ്ങിലേ സ്വാഗത ഗാനത്തോടെയാണ് വരവേല്‍ക്കുക.
