മരണത്തിലും വേർപിരിയാൻ മടി; പ്രശസ്തരായ ഇരട്ട സഹോദരിമാർ ജീവൻ വെടിഞ്ഞത് ഒരേ ദിവസം:
ഭൂമിയിലേക്ക് പിറന്നു വീണതു പോലെ, നൃത്തവേദികളിൽ എത്തിയിരുന്നത് പോലെ, കെർ ഇരട്ടകൾ ജീവിതത്തിന്റെ വേദിയൊഴിഞ്ഞതും ഒരുമിച്ച് പ്രശസ്ത ജർമൻ നർത്തകരായ ആലീസ് കെസ്ലെറും എലെൻ കെസ്ലെറും മ്യൂണിച്ചിലെ വീട്ടിൽ വച്ചാണ് അസിസ്റ്റഡ് ഡെത്തിലൂടെ മരണം വരിച്ചത്. ഇരട്ടസഹോദരിമാരായ ഇരുവർക്കും 89 വയസായിരുന്നു. ജർമനിയിൽ അസിസ്റ്റഡ് ഡെത്ത് നിയമപരമാണ്. ഈ സാധ്യത ഉപയോഗിച്ചാണ് ഇരുവരും മരണത്തെ വരിച്ചത്
1950-60 കാലഘട്ടത്തിലാണ് കെസ്ലെർ സഹോദരിമാർ നൃത്തരംഗത്ത്ശ്രദ്ധിക്കപ്പെടുന്നത്. ഒരു വർഷംമുമ്ബാണ് ഇരുവരും അസിസ്റ്റഡ്
ഡെത്ത് രംഗത്ത് പ്രവർത്തിക്കുന്ന
സംഘടനയെ സമീപിച്ചത്. തങ്ങൾക്ക്
ഒരു പ്രത്യേക തിയ്യതിയിൽ തന്നെഒരുമിച്ച് മരിക്കണമെന്നാണ് ഇരുവരും
ആവശ്യപ്പെട്ടതെന്ന് ഡിജിഎച്ച്എസ്
എന്ന സംഘടനയുടെ വക്താവ് വേഗവെറ്റ്സെൽ പറയുന്നു.
പോയ വർഷം ഇരുവരും ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ തീരുമാനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള് ഒരേ ദിവസം തന്നെ പോകാൻ ആഗ്രഹിക്കുന്നു. രണ്ടിൽ ഒരാൾക്ക് ആദ്യം പോകേണ്ടി വന്നാൽ അത് താങ്ങാനാകില്ല” എന്നാണ് ഇരുവരും അന്ന് പറഞ്ഞത്. തങ്ങളുടെ ചിതാഭസ്മം ഒരേ പാത്രത്തിൽ തങ്ങളുടെ അമ്മ എൽസയുടേയും വളർത്തുനായ യെല്ലോയുടേയും അടുത്തായി സംസ്ക്‌കരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.
1936 ഓഗസ്റ്റ് 20ന് ഇരുവരും ജനിക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ ഇരുവരും ബാലെ പരിശീലിച്ചിരുന്നു. പതിനാറാം വയസിൽ കുടുംബം ഈസ്റ്റ് ജർമനയിൽ നിന്നും പലയാനം ചെയ്ത് ഡസൽഡോർഫിലെത്തിയതോടെയാ ണ് ഇരുവരുടേയും കരിയർ ആരംഭിക്കുന്നത്. അൻപതുകളിൽ പാരീസിലെത്തിയതോടെ എൽവിസ് പ്രെസ്ലിയേയും ഡോൺ ലുറിയോയും കണ്ടുമുട്ടി. അവിടെ നിന്നുമാണ് ഇറ്റലിയിലേക്ക് എത്തുന്നതും വലിയ താരങ്ങളാകുന്നതും.
ജർമനിയുടേയും ഇറ്റലിയുടേയും കൾച്ചർ ഐക്കണുകളാണ് ഇരുവരും.’ദ ലെഗ്സ് ഓഫ് ദ നേഷൻ’ എന്നായിരുന്നു ഇറ്റലിയിൽ ഇരുവരും അറിയപ്പെടുന്നത്. യാദാസ്ഥിതിക ചിന്തകരിൽ നിന്നും കടുത്ത വിമർശനങ്ങൾ നേരിട്ടു കൊണ്ടാണ് കെസ്ലെർ സഹോദരിമാർ ഉയർന്നു വരുന്നത്. അമേരിക്കയിലും ഇരുവരും ഏറെക്കാലം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1986 വരെ റോമിലായിരുന്നു താമസം. പിന്നീട് ജർമനയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇരുവർക്കും പ്രണയ ബന്ധങ്ങളുണ്ടായിരുന്നുവെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. തങ്ങളുടെ അമ്മയുടെ ദാമ്ബത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നേരിൽ കാണേണ്ടി വന്നതിനാൽ വിവാഹം കഴിക്കില്ലെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
