ഹൃദയഭൂമിയിൽ പ്രചാരണ നിന്നും പരിപാടികൾക്ക് തുടക്കം കുറിച്ച് എൽ ഡി എഫ് സ്ഥാനാർഥി
മേപ്പാടി:ജില്ലാപഞ്ചായത്ത് മേപ്പാടി ഡിവിഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ. ബാലചന്ദ്രന്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മകളില്‍ പുത്തുമല ഹൃദയഭൂമിയില്‍ നിന്നും പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കുന്നതിനു മുന്നായി തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കുന്നതിനുള്ള പണം ദുരന്തത്തില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ദുരന്തബാധിതരുടെ പ്രതിനിധിയായ ബാലിക അവന്തികയില്‍ നിന്നും ഏറ്റുവാങ്ങി. മേപ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് സ്ഥാനാര്‍ഥി ഷൈജ ബേബി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ചൂരല്‍മല ഡിവിഷന്‍ സ്ഥാനാര്‍ഥി അബ്ദു റഹ്‌മാന്‍ എന്നിവരും ഹൃദയഭൂമിയിലെത്തി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി. കെ മൂര്‍ത്തി,മേപ്പാടി മണ്ഡലം സെക്രട്ടറി രമേശന്‍ മഹിത മൂര്‍ത്തി, വി. യുസഫ്, അതുല്‍ നന്ദന്‍, പ്രശാന്ത്, തമ്പി, ശിവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു
