Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

ട്രെയിൻ യാത്രയിൽ ഈ നിയമങ്ങൾ മറക്കരുത്; ലംഘിച്ചാൽ കനത്ത പിഴ

ട്രെയിൻയാത്രയ്ക്കിടയിൽ ചിലപ്പോൾ അനാവശ്യമായ ശബ്ദങ്ങൾ, വെളിച്ചം, അശ്രദ്ധമായ പെരുമാറ്റങ്ങൾ തുടങ്ങിയവ ബുദ്ധിമുട്ടിക്കാറുണ്ട്.സഹയാത്രികരുടെ സുഖവും സമാധാനവും കാത്തുസൂക്ഷിക്കാൻ റെയിൽവേ വകുപ്പ് ചില കർശന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ട്രെയിന്‍ യാത്രക്കിടയില്‍ ഓരോ യാത്രക്കാരനുംശ്രദ്ധിക്കേണ്ടതായ ചില നിയമങ്ങളും നിബന്ധനകളുമുണ്ട്. അവ പാലിക്കാതെ പോകുന്നത് വലിയ പിഴകളിലേക്കോ നിയമനടപടികളിലേക്കോ നയിക്കാം. പകല്‍ മാത്രമല്ല ഈനിയമങ്ങള്‍ബാധകമായിട്ടുള്ളത്. രാത്രിയിലും പാലിക്കേണ്ടചിലനിയമങ്ങള്‍ ഉണ്ട്. ട്രെയിൻ യാത്രയിൽ ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങൾ: ഉച്ചത്തിൽ സംഗീതം കേൾക്കരുത് സ്പീക്കറുകളിലോ തുറന്ന ഫോണിലോ പാട്ട് കേൾക്കുന്നത് പൊതുമര്യാദ ലംഘനം ആയികണക്കാക്കപ്പെടും. ഇയർഫോൺ ഉപയോഗിക്കുക അല്ലെങ്കിൽ റെയിൽവേ ആക്ട് കാരം പിഴ നൽകേണ്ടി വരും. ലൈറ്റ് ഓണാക്കി വെക്കരുത് രാത്രി സമയം മറ്റുള്ളവർ ഉറങ്ങുമ്പോൾ തിളക്കമുള്ള ലൈറ്റുകൾഓണാക്കുന്നത് നിരോധിച്ചിരിക്കുന്നു. നൈറ്റ് ലാമ്പുകൾ മാത്രം ഉപയോഗിക്കുക. പരാതി ലഭിച്ചാൽഫൈൻഈടാക്കും. ഉച്ചത്തിലുള്ള സംസാരവും ബഹളവും കൂട്ടമായിയാത്രചെയ്യുന്നവർ ഉച്ചത്തിൽ ചിരിച്ചോ സംസാരിച്ചോമറ്റുള്ളവർ ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇത് മറ്റുള്ളവരുടെ വിശ്രമം ബാധിക്കുന്നപ്രവർത്തനമായി കണക്കാക്കി പിഴ ചുമത്താം. ട്രെയിൻ ശുചിത്വം പാലിക്കുക മാലിന്യങ്ങൾ എറിഞ്ഞാൽ പിഴയും നിയമ നടപടിയും ഉണ്ടാകും. മദ്യം ഉപയോഗിക്കരുത് ട്രെയിനിൽ മദ്യംകുടിക്കുക, അഥവാമദ്യംകഴിച്ച അവസ്ഥയിൽ യാത്ര ചെയ്യുക എന്നിവ നിയമലംഘനം ആണ്. ഇവയെല്ലാം റെയിൽവേ ആക്ട്, 1989 പ്രകാരമുള്ള സെക്ഷൻ145,153തുടങ്ങിയ നിയമങ്ങളിലാണ് ഉൾപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *