Feature NewsNewsPopular NewsRecent News

ജിയോ വരിക്കാർക്ക് 35,100 രൂപയുടെ ഗൂഗിൾ എഐ പ്രോ സൗജന്യം; പ്രഖ്യാപനവുമായി കമ്പനി

മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം കൈകോർത്ത് റിലയൻസും ഗൂഗിളും. റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി ഗൂഗിൾ എഐ പ്രോ സബ്സ്ക്രിപ്ഷൻ ഇനി സൗജന്യമായി നൽകും. ഗൂഗിളും റിലയൻസ് ഇന്റലിജൻസും ചേർന്നാണ് ഗൂഗിൾ ജെമിനൈയുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ എഐ പ്രോ പ്ലാൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ത്വരിതപ്പെടുത്തുന്നതിനായി

18 മാസത്തേക്കാണ് ഈ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുക. ഗൂഗിളിൻ്റെ ഏറ്റവും മികവുറ്റ ജെമിനൈ 2.5 പ്രോ മോഡലിലേക്കുള്ള ആക്‌സസ്‌, നാനോ ബനാന, വിയോ 3.1 മോഡലുകൾ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അവസരം, പഠനത്തിനും ഗവേഷണത്തിനുമായി നോട്ട്ബുക്ക് എൽഎമ്മിലേക്കുള്ള പ്രവേശനം, 2 ടിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിനൊപ്പം ലഭ്യമാകും. 18 മാസത്തെ ഈ ഓഫറിന് 35,100 രൂപയാണ് ചെലവ് വരുന്നത്. ഇതാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത്.

യോഗ്യരായ ജിയോ ഉപയോക്താക്കൾക്ക് ഈ ഓഫർ മൈ ജിയോ ആപ്പിലൂടെ എളുപ്പത്തിൽ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. തുടക്കത്തിൽ 18 മുതൽ 25 വയസ് വരെയുള്ള അൺലിമിറ്റഡ് 5ജി ഉപയോക്താക്കൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. പിന്നീട് എല്ലാ ജിയോ ഉപഭോക്താക്കളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *