എന്തുചെയ്യണം ഇത്തരക്കാരെ?; ജനങ്ങളോട് അഭിപ്രായം ചോദിച്ച് എം വി ഡി.
ഭിമൻ തുക പിഴ വരുന്ന നിയമലംഘനം നടത്തിയ ഗുഡ്സ് ഓട്ടോക്കെതിരെ എന്ത് നടപടിയെടുക്കണമെന്നതില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി എം വി ഡി.മുൻവശത്തേക്ക് ഉന്തി നില്‍ക്കുന്ന രീതിയില്‍ വാർക്ക കമ്ബികള്‍ കയറ്റിയ ഗുഡ്സ് ഓട്ടോയാണ് എം വി ഡി പിടികൂടിയത്. ഈ വാഹനത്തിന് കേസെടുത്ത് ഫൈനിട്ടാല്‍ നിയമപ്രകാരം ഇരുപതിനായിരം രൂപ പിഴ അടയ്‌ക്കേണ്ടി വരും.ഇത്ര വലിയ തുക ഒരിക്കലും ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് താങ്ങാൻ സാധിക്കില്ല. അതോടെ, ജീവിക്കാന്‍ അനുവദിക്കുന്നില്ല, ജോലി ചെയ്ത് കഷ്ടപ്പെടുന്നവരെ ഉപദ്രവിക്കുന്നു തുടങ്ങിയ പരാതികളും ആവലാതികളും ഉയരും. ഇത്തരം ആവലാതികള്‍ സാധാരണമാണുതാനും.ഇനി ഫൈൻ ഇട്ടില്ലെങ്കില്‍ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയുമൊക്കെ ജീവന് ഭീഷണിയാകും. തിരക്കേറിയ നിരത്തുകളില്‍ വലിയ അപകടം സൃഷ്ടിക്കും. ഈയൊരു പശ്ചാത്തലത്തിലാണ് സമൂഹം എങ്ങിനെയാണ് ഈ പ്രശ്‌നത്തെ നോക്കി കാണുന്നത് എന്നറിയാന്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം എം വി ഡി പോസ്റ്റ് ചെയ്തത്. എം വി ഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യമുള്ളത്.
