എങ്കളു പഠിപ്പാ പദ്ധതിക്ക് ഉജ്വല തുടക്കം
ഗോത്ര വർഗ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിക്കായി പനമരം ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടി എങ്കളു പഠിപ്പാ പദ്ധതി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്ന ഇത് പോലുള്ള പദ്ധതികൾ വയനാട് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് നാഴികക്കല്ലും സമൂഹ മുന്നേറ്റത്തിന് സഹായകരവും ആവും എന്ന് ശ്രീമതി ബിന്ദു പ്രകാശ് പറഞ്ഞു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് മുനീർ സി കെ അധ്യക്ഷൻ ആയിരുന്നു.ഹെഡ് മിസ്ട്രെസ് ഷീജ ജെയിംസ്, ഷിബു എം സി, മുഹമ്മദ് നവാസ്, ലൈസ ജോൺ, ജിൻസ്,ജോഷി കെ ഡി,എന്നിവർ പങ്കെടുത്തു.
