പേര്യ 34 ൽ മൊബൈൽ ടവർ അനുമതിക്കായി നിവേദനം നൽകി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ സൽമാമോയിയുടെ നേതൃത്വൽ ആണ് നിവേദനം നൽകിയത് പേര്യ ഒന്നാം വാർഡ്. രണ്ടാം വാർഡ്. ഇരുപത്തിമൂന്നാം വാർഡ് അയനിക്കൽ അടക്കമുള്ള പ്രദേശത്ത് നിലവിൽ മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തത് ഈ പ്രദേശത്തെ വിദ്യാർത്ഥികൾ. പ്രദേശവാസികൾ യാത്രക്കാർ അടക്കള്ളമുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായും ഒരു മൊബൈൽ ഫോൺ ടവർ ആ പ്രദേശത്ത് അനുവദിച്ച് വരുംബോൾ ഉണ്ടാകുന്ന നിയമതടസ്സം ഒഴിവാക്കി തരുന്നതിനാവശ്യമായ നടപടികൾ പൂർത്തീകരിച്ച് തരണമെന്നും ആവശ്യപ്പെട്ട് വയനാട് ജില്ലാ കലക്ടറെനേരിൽ കണ്ട് നിവേദനം കൊടുത്തു എത്രേയും പെട്ടന്ന് അതിൻ്റെ നിയമനടപടികൾ പൂർത്തികരിച്ച് അനുമതി തരാമെന്നും ജില്ലാ കലക്ടർ ഉറപ്പു നൽകി.ഫ്രണ്ട്സ് ക്ലബ്ബ് പ്രസിഡൻ്റ് നിസാം.യു പങ്കെടുത്തു