ഒളിമ്പ്യൻ പി.ടി. ഉഷ നാളെ വയനാട്ടിൽ
കല്‍പ്പറ്റ: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും രാജ്യസഭാംഗവുമായ ഒളിമ്പ്യന്‍ പി.ടി. ഉഷ ശനിയാഴ്ച വയനാട്ടില്‍. ഉച്ചയ്ക്ക് 1.30ന് ബത്തേരി പൂമല മക്ലോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന് അവര്‍ക്ക് സ്വീകരണം നല്‍കും.സ്വീകരണവും അനുബന്ധ പരിപാടികളും വിജയിപ്പിക്കുന്നതിന് ഒരുക്കം പൂര്‍ത്തിയായതായി ഒളിമ്പിക് അസോസിയേഷന് ജില്ലാ സെക്രട്ടറി സിലം കടവന്‍,ജോയിന്റ് സെക്രട്ടറിമാരായ സുബൈര്‍ ഇളംകുളം,ടി. സതീഷ്കുമാര്‍,സ്കൂള്‍ പിടിഎ പ്രസിഡന്റ് സിജോ മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിദ്യാലയത്തിന്റെ സഹകരണത്തോടെ അസോസിയേഷന് സംഘടിപ്പിക്കുന്ന ‘മീറ്റ് ദ ഗോള്‍ഡന്‍ ഗേള്‍’ പരിപാടിയില്‍ പങ്കെടുക്കുന്ന ഉഷ ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍, കായികതാരങ്ങള്‍, സ്പോര്‍ട്സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍ എന്നിവരുമായി സംവദിക്കും. കെഒഎ സ്പോര്ടസ് മാഗസിനിന്റെ ജില്ലാതല പ്രകാശനം നിര്‍വഹിക്കും.