അജു വി ജെ യുടെ മാന്ത്രിക വിരൽ സ്പർശത്താൽ ധന്യമായി ലൂമിനാരിയ 2K25
കാട്ടിക്കുളം: കാട്ടിക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അജു വി ജെ യുടെ കീബോർഡ് പ്രകടനത്താൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് മുഴുവൻ വിദ്യാർത്ഥികൾക്കും അഭിപ്രേരണാ ദായകമായി. കാട്ടിക്കുളം ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ അജു വി ജെ ഒരു ഒരു ബഹുമുഖ പ്രതിഭയാണെന്നതിന്റെ നേർസാക്ഷ്യം വിളിച്ചോതുന്ന തായിരുന്നു പ്രകടനം. ജീവിതത്തിലെ വെല്ലുവിളിളെയെല്ലാം സമചിത്തതയോടെ നേരിടുവാൻ നന്മ നിറഞ്ഞ ഒരു സന്ദേശം കൂടിയായി മാറി ഉദ്ഘാടനച്ചടങ്ങ്.
ചടങ്ങിൽ വയനാട് ജില്ല പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ശ്രീമതി എ എൻ സുശീല കലോത്സവലോഗോ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ടും മെമ്പറുമായ ശ്രീ സിജിത്ത് കെ, വൈസ് പ്രസിഡണ്ട് സുനിൽകുമാർ, പ്രിൻസിപ്പാൾ ശ്രീമതി പി സി മഞ്ജു, പ്രധാനാധ്യാപിക ശ്രീമതി സബ്രിയ ബി ഗം പി , സ്റ്റാഫ് സെക്രട്ടറി ഷാജു പി എ , സീനിയർ അസിസ്റ്റൻറ് രശ്മി വിഎസ് , സ്കൂൾ ചെയർമാൻ കുമാരി റിമ റോബിൻ, വൈസ് ചെയർമാൻ കുമാരി അമൃത ബാബു, ബഡ്സ് സ്കൂൾ അധ്യാപകൻ ശ്രീ ആഷിക് ,
ശ്രീ മുജീബ് പള്ളത്ത്, ശ്രീമതി ജസ്ന കെ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.