സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനം; മുൻഗണനാ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രി
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രി. അക്കാദമിക് യോഗ്യത മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. മുൻ വൈസ് ചാൻസലർമാരായ സജി ഗോപിനാഥും, എം എസ് രാജശ്രീയും പട്ടികയിൽ താഴെയാണ്. സർക്കാർ പട്ടിക ഗവർണർ അംഗീകരിക്കാനാണ് സാധ്യത.
പരിഗണന അക്കാദമിക് യോഗ്യത മാത്രം. പട്ടിക ഉടൻ ഗവർണർക്ക് കൈമാറും. അക്കാദമിക് യോഗ്യത മാത്രം പരിഗണിച്ചാൽ എതിർക്കേണ്ടതില്ലന്നാണ് രാജ്ഭവന്റെ തീരുമാനം. നാല് പേർ വീതമുള്ള എട്ട് പേരുടെ പട്ടികയാണ് സമർപ്പിക്കുന്നത്. പട്ടിക തയാറാക്കിയ ശേഷമാണ് മുഖ്യമന്ത്രി വിദേശ പര്യടനത്തിനായി പോയത്.
മുൻഗണന പ്രകാരം നിയമിക്കുവാനുള്ള അധികാരം മാത്രമാണ് ഗവണർക്കുള്ളത്. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണന പട്ടികയിൽ മാറ്റം വരുത്തുന്നുവെങ്കിൽ അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാൻ ഗവർണർ ബാധ്യസ്ഥമാണ്. അക്കാര്യത്തിൽ സർക്കാരിന് പരാതിയുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.