മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് ഇലക്ട്രിക് പിക്കപ്പ് ഓട്ടോ വാങ്ങി നൽകി കേരളാ ഗ്രാമീൺ ബാങ്ക്
മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങള്‍ക്കായി സി.എസ്.ആർ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ഇലക്ട്രിക്ക് പിക്ക് അപ് ഗുഡ്സ് ഓട്ടോ വാങ്ങി നല്‍കി കേരളാ ഗ്രാമീണ്‍ ബാങ്ക് മുള്ളന്‍കൊല്ലി ബ്രാഞ്ച്. മുള്ളന്‍കൊല്ലിയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഗ്രാമീണ്‍ ബാങ്ക് വയനാട് റീജിയണല്‍ മാനേജർ ടി.വി സുരേന്ദ്രന്‍ പിക്ക് അപ് ഓട്ടോയുടെ താക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ വിജയന് കൈമാറി. വൈസ് പ്രസിഡന്‍റ് മോളി സജി, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍ മാരായ ഷിനു കച്ചിറയില്‍, ജിസ്റ മുനീർ, ഷൈജു പി.വി, വാർഡ് ജനപ്രതിനിധികള്‍, ഗ്രാമീണ്‍ ബാങ്ക് ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.