Event More NewsFeature NewsNewsPoliticsPopular NewsRecent News

ദേശീയപാതകളിൽ ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ച്.

സ്‌പെഷ്യൽ ക്യാമ്പെയ്‌ൻ 5.0′ യ്ക്ക് കീഴിൽ ‘ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ച്’ ആരംഭിച്ച് ദേശീയപാത അതോറിറ്റി (NHAI).ഇതിലൂടെ ദേശീയപാത ഉപയോക്താക്കൾക്ക് വൃത്തിഹീനമായ ശൗചാലയങ്ങൾ റിപ്പോർട്ട് ചെയ്യാനും പാരിതോഷികം നേടാനും കഴിയും.ദേശീയപാതയിലെ ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ശൗചാലയങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഹൈവേ ഉപയോക്താക്കളെ ഈ ചലഞ്ച് പ്രോത്സാഹിപ്പിക്കുന്നു. ശുചിത്വവും ആരോഗ്യകരമായ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് അത്തരം റിപ്പോർട്ടുകൾക്ക് പാരിതോഷികം നല്കുന്നു.’രാജ്മാർഗയാത്ര’ ആപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പിലൂടെ ജിയോ-ടാഗ് ചെയ്‌ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്‌ത് ഉപയോക്താവിൻ്റെ പേര്,സ്ഥലം,വാഹന രജിസ്ട്രേഷൻ നമ്പർ,മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നല്കി വൃത്തിഹീനമായ ശൗചാലയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് എല്ലാ ദേശീയപാത ഉപയോക്താക്കൾക്കും ഈ സംരംഭം ലഭ്യമാണ്.

അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഓരോ വാഹന രജിസ്ട്രേഷൻ നമ്പറിനും(VRN)ആയിരം രൂപയുടെ ഫാസ്ടാഗ് റീചാർജ്ജ് സമ്മാനമായി ലഭിക്കും.അത് ഹൈവേ ഉപയോക്താവ് നൽകുന്ന ലിങ്ക് ചെയ്‌ത VRN-ലേക്ക് ക്രെഡിറ്റ് ചെയ്യും.ഈ പാരിതോഷികം കൈമാറ്റം ചെയ്യാൻ കഴിയാത്തതും പണമായി ക്ലെയിം ചെയ്യാൻ കഴിയാത്തതുമാണ്.രാജ്യത്തുടനീളമുള്ള എല്ലാ ദേശീയ പാതകളിലും 2025 ഒക്ടോബർ 31 വരെ ഈ സംരംഭം തുടരും.

ദേശീയപാത അതോറിറ്റിയുടെ അധികാരപരിധിയിൽ നിർമ്മിച്ചതോ പ്രവർത്തിപ്പിക്കുന്നതോ പരിപാലിക്കുന്നതോ ആയ ശൗചാലയങ്ങൾക്ക് മാത്രമേ ഈ ചലഞ്ച് ബാധകമാകൂ.റീട്ടെയിൽ ഇന്ധന സ്റ്റേഷനുകൾ,ധാബകൾ,NHAI യുടെ നിയന്ത്രണത്തിലല്ലാത്ത മറ്റ് പൊതു സൗകര്യങ്ങൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ശൗചാലയങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഓരോ വാഹന രജിസ്ട്രേഷൻ നമ്പറിനും (VRN)പദ്ധതി കാലയളവിൽ ഒരു സമ്മാനത്തിന് മാത്രമേ അർഹതയുണ്ടാവുകയുള്ളൂ.

കൂടാതെ,ഓരോ ദേശീയപാത ടോയ്‌ലറ്റ് സൗകര്യത്തിനും ആ സ്ഥലത്തേക്കുറിച്ച് ലഭിച്ച റിപ്പോർട്ടുകളുടെ എണ്ണം പരിഗണിക്കാതെ തന്നെ ദിവസത്തിൽ ഒരു തവണ മാത്രമേ റിവാർഡ് പരിഗണനയ്ക്ക് അർഹതയുള്ളൂ.ഒരേ ദിവസം ഒരേ ശൗചാലയത്തെക്കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ ലഭിച്ചാൽ,രാജ്മാർഗയാത്ര ആപ്പ് വഴി റിപ്പോർട്ട് ചെയ്ത ആദ്യത്തെ സാധുവായ ചിത്രം മാത്രമേ പാരിതോഷികത്തിന് അർഹതയുള്ളതായി കണക്കാക്കൂ.രാജ്മാർഗയാത്ര ആപ്പ് വഴി പകർത്തിയ വ്യക്തവും ജിയോ-ടാഗ് ചെയ്തതും സമയം രേഖപ്പെടുത്തിയതുമായ ചിത്രങ്ങൾ മാത്രമേ പരിഗണിക്കൂ.കൃത്രിമം കാണിച്ചതോ,തനിപ്പകർപ്പായതോ,മുമ്പ് റിപ്പോർട്ട് ചെയ്തതോ ആയ ചിത്രങ്ങൾ നിരസിക്കപ്പെടും.എൻട്രികൾ AI അടിസ്ഥാനത്തിലുള്ള പരിശോധനയും മാനുവൽ സ്ഥിരീകരണവും വഴി വിലയിരുത്തും.

ഭരണത്തിൽ ശുചിത്വം,സുതാര്യത,കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ‘സ്പെഷ്യൽ ക്യാമ്പെയ്ൻ 5.0’ യുടെ ഭാഗമാണ് ഈ ചലഞ്ച്. ഇതിൻ്റെ ഭാഗമായി,ദേശീയപാത ഉപയോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി കുഴികൾ നീക്കം ചെയ്യൽ,മേൽപ്പാലങ്ങളുടെ സൗന്ദര്യവൽക്കരണം,ടോൾ പ്ലാസകളിലെ ശൗചാലയങ്ങളുടെ ശുചിത്വം,ടോൾ പ്ലാസകളിലെ സൗന്ദര്യവൽക്കരണം/പെയിൻ്റിംഗ്,റോഡ് സുരക്ഷയ്ക്കുള്ള സൂചനാ ബോർഡുകൾ, മേൽപ്പാലങ്ങൾ/തുരങ്കങ്ങൾ എന്നിവയിലെ പൊതു സന്ദേശങ്ങളുടെ ചിത്രീകരണങ്ങൾ,പാതാവകാശപരിധിയിൽ നിന്നുള്ള അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവയ്ക്ക് ദേശീയപാത അതോറിറ്റി ഊന്നൽ നല്കുന്നു

Leave a Reply

Your email address will not be published. Required fields are marked *