Event More NewsFeature NewsNewsPoliticsPopular NewsRecent News

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവർ പേജ് മാറ്റണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: അരുന്ധതി റോയിയുടെ പുസ്‌തക കവറിലെ പുകവലി ചിത്രത്തിനെതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. പൊതുതാൽപര്യ ഹരജി ദുരുപയോഗം ചെയ്യരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. വസ്തു‌കൾ പരിശോധിക്കാതെയായിരുന്നു ഹരജിയെന്ന് വിമർശനം. ‘മദർ മേരി കംസ് ടു മി’ എന്ന പുസ്ത‌കത്തിൻ്റെ കവറിലെ പുകവലി ചിത്രം നിയമവിരുദ്ധമാണ് എന്നായിരുന്നു വാദം. പരാതി ഉണ്ടെങ്കിൽ ഹരജിക്കാരൻ സമീപിക്കേണ്ടിയിരുന്നത് ബന്ധപ്പെട്ട അതോറിറ്റിയെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹരജി നൽകിയത്. നിയമപ്രകാരമുള്ള മുന്നറിയിപ്പ് പുസ്‌തകത്തിൻ്റെ കവർപേജിൽ നൽകാതെയാണ് അച്ചടിച്ചതെന്നും ഹരജിയിൽ പറയുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലാതെ എഴുത്തുകാരിയുടെ പുകവലിക്കുന്ന ചിത്രം പുസ്‌തകത്തിൻ്റെ മുഖചിത്രമായി അച്ചടിച്ചുവന്നത് തെറ്റാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. പുസ്ത‌കത്തിൻ്റെ പ്രചാരണവും വിൽപനയും തടയണമെന്നും ആവശ്യപ്പെട്ടിരുന്നു.

സമൂഹത്തിൽ ഒരുപാട് പേരെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വമാണ് അരുന്ധതി റോയിയെന്നും അവരുടെ പുകവലിക്കുന്ന ചിത്രം ഒരുപാട് പേരിൽ പുകയില ഉപയോഗിക്കാനുള്ള പ്രചോദനമായി പ്രവർത്തിക്കുമെന്നും എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *