ബ്രഹ്മഗിരിയിൽനിയമവിരുദ്ധ നിക്ഷേപം:കോൺഗ്രസ് സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി
കല്‍പ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിയമവിരുദ്ധമായി പണം നിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചും ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വീസ് സഹകരണബാങ്കിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി. ബാങ്ക് പരിസരത്ത് മാര്‍ച്ച് പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി.
ധര്‍ണ കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. ബഹ്മഗിരി സൊസൈറ്റിയില്‍ അനധികൃത നിക്ഷേപം നടത്തിയതിന് ഉത്തരവാദികളായ ഭരണസമിതി അംഗങ്ങള്‍ക്കെതിരേ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചാരിറ്റബിള്‍ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്ക് നിയമപരമായ അനുമതിയില്ല. സഹകരണ ചട്ടം 57ന്റെ ലംഘനമാണ് നിക്ഷേപത്തിലൂടെ ബാങ്ക് നടത്തിയതെന്നു ആലി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. എം.എ. ജോസഫ്, സി. ജയപ്രസാദ്, പി. വിനോദ് കുമാര്‍, ജി. വിജയമ്മ,ഹര്‍ഷല്‍ കോന്നാടന്‍, കെ.കെ. രാജേന്ദ്രന്‍, കെ. ശശികുമാര്‍, ഡിന്റോ ജോസ്, എസ്. മണി, പി.കെ. മുരളി, ഷബ്‌നാസ് തന്നാനി, കെ. അജിത, ആയിഷ പള്ളിയാല്‍, പി. രാജാറാണി, ബിന്ദു ജോസ്, രമ്യ ജയപ്രസാദ്, ഗിരിജ സതീഷ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ടി. സതീഷ്‌കുമാര്‍, രമേശ് മാണിക്യം, മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ദാസ്, മാടായി ലത്തീഫ്, ഗിരിജ മടിയൂര്‍കുനി എന്നിവര്‍ പ്രസംഗിച്ചു.