ബോധവൽക്കരണ സെമിനാർ നടത്തി
വൈത്തിരി : പുതിയ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതിനും, സ്ഥാപനത്തിൻ്റെ സംസ്കാരം, സഹപാഠികൾ, എന്നിവരുമായി അവരെ ബന്ധിപ്പിക്കുന്നതിനും സ്റ്റുഡൻ്റ് ഇൻഡക്ഷൻ പ്രോഗ്രാം ദീക്ഷാരംഭിൻ്റെ ഭാഗമായി വിമുക്തി മിഷൻ്റെ “ശ്രദ്ധ” “നേർക്കൂട്ടം” കമ്മറ്റികളുടെ നേതൃത്വത്തിൽ
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
സി.കെ.ആദില സ്വാഗതം ആശംസിച്ചു.
സ്പെഷൽ ഓഫിസർ ഡോ. അർച്ചന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു.
വിവേകത്തോടെ ചിന്തിക്കാനും തെറ്റായ ലഹരികളോട് നോ പറയാനും ആഹ്വാനം ചെയ്തു.
ഡോ.എം.പി. അനീസ് അജ്മൽ, ദിയ ജോസ് മുതലായവർ ആശംസകളർപ്പിച്ചു. സ്റ്റുഡൻ്റ് ലീഡർ റിന ഫാത്തിമ നന്ദി പ്രകാശനം നടത്തി