ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി അടക്കമുള്ള 16 പ്രതികളെയും വെറുതെ വിട്ടു
തലശ്ശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ന്യൂമാഹിയിൽ ബൈക്ക് തടഞ്ഞുനിർത്തി ബോബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊടി സുനി അടക്കമുള്ള 16 പ്രതികളെയും വെറുതെ വിട്ടു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെടെ 16 സിപിഐഎം പ്രവർത്തകരെയാണ് വെറുതെ വിട്ടത്.
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്(28), ഷിനോജ്(29) എന്നിവരെ ന്യൂമാഹിയിൽ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തി കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(മൂന്ന്) ജഡ്‌ജി റൂബി കെ ജോസാണ് വിധി പറഞ്ഞത്. 2010 മേയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡിൽ കല്ലായിൽ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയിൽ ഹാജരായി തിരിച്ചുവരുമ്പോൾ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.