Feature NewsNewsPopular NewsRecent News

3 കിലോമീറ്റർ വരെ 10 രൂപ നിരക്ക്; മുംബൈ മെട്രോ 3 യാത്രയ്ക്ക് സജ്ജം, പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനംചെയ്യും

മുംബൈ: അക്വാലൈൻ എന്നുകൂടി അറിയപ്പെടുന്ന മെട്രൊ 3 പൂർണമായും യാത്രയ്ക്ക് സജ്ജമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനഘട്ടം ബുധനാഴ്‌ച ഉദ്ഘാടനം ചെയ്യുന്നു. മുംബൈ നഗരവീഥികളെ കോർത്തിണക്കുന്ന ആദ്യ മെട്രോയാണിത്. ആധുനികകാലത്തെ ഉൾക്കൊള്ളുന്ന പൂർണമായും ഭൂഗർഭപാതയിലൂടെയുള്ള ഈ ഇടനാഴി പരമ്പരാഗത ഗതാഗത മാർഗങ്ങൾക്ക് വേഗതയേറിയതും കാര്യക്ഷമവുമായ ഒരു ബദൽ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

ദക്ഷിണ മുംബൈയിലെ കഫ്‌പരേഡിനെ വടക്കൻ മുംബൈയിലെ ആരേയുമായി ബന്ധിപ്പിക്കുന്ന 33.5 കിലോമീറ്റർ ദൈർഘ്യമുള്ള പൂർണമായും ഭൂഗർഭമെട്രോ ഇടനാഴിയാണിത്. 27 സ്റ്റേഷനുകളുള്ള പാതയാണിത്. നഗരത്തിലുടനീളം തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകാനാണ് പാത ലക്ഷ്യമിടുന്നത്. മുംബൈയുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന സ്റ്റേഷനുകൾ നെഹ്റുസയൻസ് സെന്റർ, മഹാലക്ഷ്മി, മുംബൈസെൻട്രൽ, ഗ്രാന്റ്റോഡ്, ഗിർഗാവ്, കൽബാദേവി, സിഎസ് എംടി, ഹുതാത്മാചൗക്ക്, ചർച്ച്‌ഗേറ്റ്, വിധാൻഭവൻ, കഫ്‌പരേഡ് എന്നിവയാണ്. ഈ പാത പ്രതിദിനം 17 ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനംനൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആരേക്കും കഫ്‌പരേഡിനും ഇടയിലുള്ള യാത്രാസമയം നിലവിൽ റോഡ് മാർഗമുള്ള രണ്ടുമണിക്കൂർ യാത്രയിൽനിന്ന് ഒരുമണിക്കൂറായി കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *