Feature NewsNewsPopular NewsRecent Newsവയനാട്

വയനാട് വികസന പാക്കേജിൽ 62 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അനുമതി

കൽപ്പറ്റ: വയനാട് ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വയനാട് വികസന പാക്കേജിന്റെ ഭാഗമായി 62 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അനുമതി ലഭിച്ചു. വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത 70 പദ്ധതികൾക്കാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ജില്ലാ വികസന കോൺക്ലേവ് മുഖേനയും വിവിധ വകുപ്പുകളിലൂടെയും ലഭ്യമായ 200 കോടിയോളം രൂപയുടെ പദ്ധതികളിൽ നിന്ന് വിവിധ തലങ്ങളിലുള്ള സൂക്ഷ്മ പരിശോധനയിലൂടെ ജില്ലയുടെ ഏറ്റവും അത്യാവശ്യങ്ങളായ 75 പദ്ധതികളാണ് സർക്കാരിന് സമർപ്പിച്ചിരുന്നത്. ഇവയിൽ 70 എണ്ണത്തിന് അംഗീകാരം ലഭിച്ചു.

ഇപ്പോൾ അംഗീകാരം ലഭിച്ച 62 കോടി രൂപയുടെ 70 പദ്ധതികൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ ജില്ലാതല ഭരണാനുമതി നൽകി എത്രയും പെട്ടെന്ന് നിർവഹണം ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മരിയനാട് പുനരധിവാസ പദ്ധതിയിലുൾപ്പെട്ട തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ 5 കോടി രൂപയുടെ പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണുള്ളത്. ഇത് കൂടി ഉൾപ്പെടുമ്പോൾ വയനാട് വികസന പാക്കേജിൽ ആകെ 67 കോടി രൂപയുടെ പദ്ധതികൾക്കാണ് ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ സർക്കാർ അംഗീകാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *