വയോജന ദിനത്തോടനുബന്ധിച്ച് പെരിക്കല്ലൂർ പൗരസമിതി പ്രദേശത്തെ ഏറ്റവും പ്രായമായ വ്യക്തിയെ ആദരിച്ചു
പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വയോജന വാരാചരണത്തിന്റെ ഭാഗമായി പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ആമിന(96) കൊട്ടക്കാട്ടിലിനെ ആദരിച്ചു. പൗരസമിതി പ്രസിഡണ്ട് ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ ഒന്നാം വാർഡ് മെമ്പർ കലേഷ് പി എസ്, മാത്തുക്കുട്ടി ജോർജ്, എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് ആദരിച്ചു. പൗരസമിതി സെക്രട്ടറി ജോഷി ജോൺ സ്വാഗതം പറയുകയും, ട്രഷറർ ഡാമിൻ ജോസഫ്, ബിനോയ് വിളയാനിയിൽ, കിഷോർ ലൂയിസ്, രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പെരിക്കല്ലൂർ പൗരസമിതി ഈ പ്രദേശങ്ങളിൽ രോഗി സഹായം, സാമൂഹ്യ ഇടപെടലുകൾ, സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നുണ്ട്.