Feature NewsNewsPopular NewsRecent Newsവയനാട്

അസംപ്ഷൻ എയുപി സ്കൂൾ 75 ന്റെ നിറവിൽ !

ബത്തേരി: 1951 ൽ ഫാ.സർഗ്ഗീസ് സ്ഥാപിച്ച ബത്തേരിഅസംപ്ഷൻ എയുപി സ്‌കൂൾ മികവിന്റെ 75സംവത്സരങ്ങൾ പിന്നിടുന്നു. ഒട്ടനേകംവിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈകലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ചവിദ്യാർത്ഥി സമൂഹത്തിലൂടെയും നമ്മുടെ നാടിന്റെയശ്ശസ് ഉയർത്തിപ്പിടിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെപ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മികവുറ്റ രീതിയിൽനടത്തുന്നതിന് സ്വാഗതസംഘ രൂപീകരണ യോഗംചേർന്നു. സ്കൂൾ മാനേജർ ഫാ.തോമസ്മണക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്‌തു. പി ടി എപ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി.പ്ലാറ്റിനം ജൂബിലി കൺവീനർ റ്റിജി ചെറുതോട്ടിൽജൂബിലി പദ്ധതി അവതരണം നടത്തി. ഹെഡ്‌മാസ്റ്റർഷോജി ജോസഫ്, അസംപ്ഷൻ ഹൈസ്‌കൂൾഹെഡ്‌മാസ്റ്റർ ബിനു തോമസ്, സ്റ്റാൻലി ജേക്കബ്,ബാബു പഴുപ്പത്തൂർ, മേഴ്‌സി മാത്യു, പ്രജിത രവി,രാധാ രവി, ഫ്രാൻസിസ് പുലിക്കോട്ടിൽ, ലിജോഐപ്പാറ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *