സമാർട്ട് ലൈബ്രറി മാനേജ്മെന്റ് ശില്പശാല
കൽപ്പറ്റ: ജില്ല ലൈബ്രറിയുടെ നേതൃത്വത്തിൽ ജില്ലയിലെ പുതിയ ലൈബ്രേറിയൻമാർക്ക് സ്മാർട്ട് ലൈബ്രറി മാനേജ്മെന്റ് പരിശീലനം നൽകി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. കെ.സത്താർ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി ഉപദേശ ക സമിതി ചെയർമാൻ ഇ. കെ. ബിജുജൻ അധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സംഘാടനം, അക്കൗണ്ടിംഗ് ഓഫീസ് മാനേജ്മെന്റ്, ലൈബ്രറി മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ, ജില്ല ജോയിന്റ് സെക്രട്ടറി എം. ദേവകുമാർ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, ജില്ല ലൈബ്രേ റിയൻ സുമേഷ് ഫിലിപ്പ്, പി. ആർ. സതീഷ് എന്നിവർ സംസാരിച്ചു.