കൃഷിയിടത്തിലെ പരീക്ഷണങ്ങൾ തുടർന്ന് സുനിൽകുമാർ
മാനന്തവാടി:സുനിൽകുമാർ എന്ന പരമ്പരാഗത കർഷക പരീക്ഷണങ്ങൾ തുടരുന്നു. ഇത്തവണ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള 2 ഇനങ്ങളാണ് സുനിലിന്റെ കൃഷിയിടത്തിലുള്ളത്. ലൈസയും ദേവ മല്ലിഗയും ഛത്തീസ്ഗഡിന്റെ ഇനമാണ്. ‘ലൈസ’ കേരളത്തിൽ ആദ്യമായിട്ടാണ്. ഈ ഇനങ്ങൾ പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നത്. ഇത് കൂടാതെ 200 വ്യവസായ അധികം നാടൻ നെൽ വിത്തിനങ്ങൾ സംരക്ഷിക്കുകയും മറ്റ് കർഷകർക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്നു.
വിവിധ ഇനം കാച്ചിൽ, മഞ്ഞൾ, ഇഞ്ചി, നാടൻ പച്ചക്കറികൾ, പച്ചക്ക് തിന്നുന്ന കപ്പ ചേമ്പും പച്ചവെള്ളത്തിൽ 30 മിനിറ്റ് നേരമിട്ടാൽ ചോറാകുന്ന മാജിക് റൈസും ചെയ്യുന്നു. മറ്റ് കർഷകരുടെയും കൃഷി പഠനശാലയും കൂടിയാണ് സുനിലിന്റെ കൃഷിയിടം.
ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനാൽ 2020-21 ലെ പ്ലാൻ ജിനോം സേവ്യർ റിവാർഡ് രാഷ്ട്രപതി ദ്രപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി.