ബഡ്സ് സ്പെഷ്യൽ സ്കൂൾ മുണ്ടേരിയിൽ നൃത്ത- സംഗീത സദസ്സ് സംഘടിപ്പിച്ചു
മുണ്ടേരി : ബഡ്സ് സ്പെഷ്യൽ സ്കൂൾ മുണ്ടേരിയിൽ സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നൃത്ത- സംഗീത സദസ്സ് സംഘടിപ്പിച്ചു. ടീച്ചർ ഇൻ ചാർജ് സിജി ആൻറണി, പി. ബിന്ദു ടീച്ചർ അസിസ്റ്റൻറ് കമ്മീഷണറും വയനാട് ജില്ലാ വിമുക്തി മാനേജറുമായ സജിത് ചന്ദ്രൻ മുതലായവർ സന്നിഹിതരായി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാർഥികളായ ഷുഹൈബ് ആസിൽ, ദിനേശ് കുമാർ , പി.മുംതാസ്, അബിൻ ഷിബു , ലീഡർമാരായ ടി. രതീഷ്, ടി.ഫിദാ പർവീൺ, ഹരിശങ്കർ മുതലായവർ മികച്ച ഗാനങ്ങൾ ആലപിക്കുകയും, അക്ഷജ് രാജേഷ് ചെണ്ടമേളം നടത്തുകയും, അഡ്വിൻ ജോ ലോപ്പസ് ഡാൻസിൽ കഴിവ് തെളിയിക്കുകയും ചെയ്തു. വിജയികൾക്ക് അസിസ്റ്റൻറ് എക്സ്സൈസ് കമ്മീഷണർ മധുരം വിതരണം ചെയ്യുകയും, നാളെയുടെ വാഗ്ദാനങ്ങളായി മികച്ച വിജയം നേടാൻ എല്ലാവരേയും ആശംസിക്കുകയും ചെയ്തു.