തൊഴില്‍ സാമൂഹിക സേവനത്തിനു ഉപാധിയാകണം: മാര്‍ അലക്സ് താരാമംഗലം
മാനന്തവാടി: തൊഴില്‍ മനുഷ്യന്റെ സാമ്പത്തികവളര്‍ച്ചയ്ക്കു മാത്രമല്ല, സാമൂഹികസേവനത്തിനും ഉപാധിയാകണമെന്ന് മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം. ജീവസും കേരള ലേബര്‍ മൂവ്മെന്റും തയ്യല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് അനുവദിച്ച തയ്യല്‍ മെഷീന് വിതരണം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്. മാനന്തവാടി രൂപതയുടെ സാമൂഹിക മുഖമാണ് ഡബ്ല്യുഎസ്എസ്എസ്. അതുപോലെ സേവനത്തിന്റെ മുഖമാകാന്‍ തൊഴിലാളിക്കു കഴിയുമ്പോഴാണ് തൊഴിലിനു മഹത്വം ഉണ്ടാകുന്നതെന്നു ബിഷപ് പറഞ്ഞു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു. ജീവസിന്റെയും കേരള ലേബര്‍ മൂവ്മെന്റിന്റെയും രൂപത ഡയറക്ടര്‍ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, കേരള ലേബര്‍ മൂവ്മെന്റ് രൂപത പ്രസിഡന്റ് ബിജു പൊയിക്കുന്നേല്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ മിനി ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. തയ്യല്‍ മെഷീന് ഗുണഭോക്താക്കള്‍ക്ക് സംരഭകത്വ പരിശീലനം നല്കി. സംരംഭകരെ തുല്യ ബാധ്യതാസംഘങ്ങളായി തിരിച്ച് ബാങ്ക് വായ്പ ലഭ്യമാക്കും