Feature NewsNewsPopular NewsRecent Newsഇന്ത്യ

ആർ എസ് എസിൻ്റെ നൂറാം വാർഷികം:നൂറുരൂപ നാണയവും സ്റ്റാമ്പുംപുറത്തിറക്കിപ്രധാനമന്ത്രിനരേന്ദ്രമോദി

ആർഎസ്എസിൻ്റെ നൂറാം വാർഷികം പ്രമാണിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പ്രകാശനം ചെയ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ അംബേദ്‌കർ ഇൻ്റർനാഷണൽ സെൻററിൽ നടക്കുന്ന ആർഎസ്എസിൻ്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ വച്ചായിരുന്നു പ്രകാശനം. ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത എന്നിവർ പങ്കെടുത്തു..

ഭാരതമാതാവിൻ്റെ ചിത്രം ഒരു നാണയത്തിൽ ആലേഖനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്,” പ്രധാനമന്ത്രി പറഞ്ഞു. “രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ” (എല്ലാം രാഷ്ട്രത്തിനായി സമർപ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എൻ്റേതായി ഒന്നുമില്ല) എന്ന ആർഎസ്എസിൻറെ ആപ്‌തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് നാണയവും സ്റ്റാമ്പും പുറത്തിറക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. ഒരു വർഷം പുറത്തിറക്കേണ്ട സ്റ്റാമ്പുകളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കുന്നതാണ് പതിവ്. ഈ വർഷം പുറത്തിറക്കേണ്ട സ്റ്റാമ്പുകളിൽ ആർഎസ്എസ് ശതാബ്ദി ഉൾപ്പെട്ടിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി ഇടപെട്ട് നടപടികൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

നേരത്തെ ആർഎസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ച മോദി, സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ 75ആം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ലേഖനവും പ്രസിദ്ധികരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *