Feature NewsNewsPopular NewsRecent Newsകേരളം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം. സവിശേഷ തിരിച്ചറിയൽ നമ്പർ ഉൾപ്പെടുത്തിയുള്ള കരട് പട്ടികയും ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും. ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകും. സെപ്റ്റംബർ രണ്ടിന് പുറത്തുവിട്ട അന്തിമ വോട്ടർ പട്ടികയാണ് കരടായി പ്രസിദ്ധീകരിക്കുന്നത്.

2.83 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്.ഈ പട്ടികയിലുള്ളർക്ക് സവിശേഷ നമ്പർ നൽകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻഅറിയിച്ചിരുന്നു . 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് പട്ടികയിൽ പേര് ചേർക്കാം. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *