Feature NewsNewsPopular NewsRecent Newsവയനാട്

ജയശ്രീ സ്കൂളിൽ ജീവിതോത്സവം 2025 പദ്ധതി ആരംഭിച്ചു

പുൽപള്ളി: കുട്ടികളിൽ സാമൂഹിക ബോധവും പ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി
നാഷണൽ സർവീസ് സ്കീം നടത്തുന്ന ജീവിതോത്സവം 2025 കർമ്മപദ്ധതിക്ക് ജയശ്രീ സ്കൂളിൽ തുടക്കമായി. എൻഎസ്എസ് വിദ്യാർത്ഥികൾ സ്കൂളിൽ മനുഷ്യ ചങ്ങല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വ്യത്യസ്ത പരിപാടികളുമായി 21 ദിവസം നീണ്ടുനിൽക്കുന്ന പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്തംഗം സിന്ധുസാബു നിർവഹിച്ചു. ഭരണഘടനയെ അറിയൽ,ഒരുക്കാം ഒപ്പുമരം,
നവലോകത്തിനായി സ്റ്റിക്കർ പതിക്കൽ,പാഥേയം,കുടുംബത്തോടൊപ്പം സെൽഫി,ആഹ്ലാദചുവടുകൾ, ഓറിയന്റേഷൻ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.പ്രിൻസിപ്പാൾ കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിത്താര ജോസഫ് പദ്ധതിരേഖ അവതരിപ്പിച്ചു. അധ്യാപകരായ കെ കെ രഘുലാൽ, സ്വപ്ന പീറ്റർ എൻഎസ്എസ് ലീഡർമാരായ എൽദോ ബെന്നി,
ആഗിൻ മരിയ,മുഹമ്മദ് ഷിഫാൻ,ഹൈറുൽ അനം തുടങ്ങിയവർനേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *