സുബ്രതോ കപ്പ് ;ചരിത്രത്തിലാദ്യമായി കേരളം ജേതാക്കൾ
ന്യൂഡൽഹി : 64 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം കേരളം ആദ്യമായി സുബ്രതോ മുഖർജി ഇൻ്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ മത്സരിച്ച ടൂർണമെന്റിൽ ഗോകുലം കേരള എഫ്സിയാണ് ടീമിന് പരിശീലനവും സ്പോൺസർഷിപ്പും നൽകിയത്. ഫൈനൽ പോരാട്ടത്തിൽ കേരളം (ഫാറൂഖ് എച്ച്എസ്എസ്) സിബിഎസ്ഇയെ (അമെനിറ്റി പബ്ലിക് സ്കൂൾ, ഉത്തരാഖണ്ഡ്) 2-0 ന് പരാജയപ്പെടുത്തി. ജോൺ സീന (20), ആദി കൃഷ്ണയുമാണ് (60) കേരളത്തിനായി ഗോളുകൾ നേടിയത്. കേരളത്തിന്റെ ഫുട്ബോൾ യാത്രയിലെ ഒരു സുവർണ്ണ അധ്യായമാണ് ഈ വിജയം. ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടിയ കേരള ടീം വഴങ്ങിയത് 2 എണ്ണം മാത്രമാണ്. വി പി സുനീർ ആണ് ടീം ഹെഡ് കോച്ച് മനോജ് കുമാർ ആണ് ഗോൾ കീപ്പർ കോച്ച്, ഫിസിയോ നോയൽ സജോ, ടീം മാനേജർ അഭിനവ്, ഷബീർ അലി, ജലീൽ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകൾ. മുഹമ്മദ് ജസീം അലി ആണ് ടീം ക്യാപ്റ്റൻ