ജീവിതോത്സവം 2025 പദ്ധതി ഉദ്ഘാടനം ചെയ്തു.
മീനങ്ങാടി:സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ‘ജീവിതോത്സവം -2025,
ഇരുപത്തി ഒന്നിന കർമ്മപദ്ധതിക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു . മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്. എം.സി ചെയർമാൻ കെ.എ അലിയാർ , പ്രോഗ്രാം ഓഫീസർ പി.ടി ജോസ്, ഡോ. ബാവ കെ. പാലുകുന്ന് ,ബിൻസി, പി.കെ സരിത, എൻ. ജെ ജിബ എന്നിവർ പ്രസംഗിച്ചു .
‘അനുദിനം കരുത്താകാം കരുതലാകാം’ എന്ന സന്ദേശവുമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ മനുഷ്യ വലയം തീർത്തു. സീനിയർ വാളണ്ടിയർ ടി.എസ് അനീറ്റ പ്രതിജ്ഞാവാചകം ചെല്ലികൊടുത്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ പി.ടി ജോസ്, സ്കൂൾ ലീഡർ ഗായത്രി എന്നിവർ നേതൃത്വം നൽകി.