Event More NewsFeature NewsNewsPoliticsPopular NewsRecent News

ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവൻ’; ഗവർണറുടെ അധികാര പരിധി സംബന്ധിച്ച പാഠപുസ്തകം തയ്യാറായി

തിരുവനന്തപുരം:ഗവർണറുടെ അധികാര പരിധി സംബന്ധിച്ച പാഠഭാഗം തയ്യാറായി. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ഗവർണടെ അധികാരപരിധി വിവരിക്കുന്നത്. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമെന്ന് പാഠഭാഗത്തിൽ പറയുന്നു. ‘ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം’ എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ അധികാര പരിധി വിവരിക്കുന്നത്. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണെന്നും യഥാർത്ഥ കാര്യനിർവഹണ അധികാരം മുഖ്യമന്ത്രി തലവനായ മന്ത്രി സഭയിലാണെന്നും പാഠഭാഗത്തിൽ പറയുന്നു. ഗവർണർമാർക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കാൻ അധികാരമില്ല. ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല. സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശുപാർശ ചെയ്തിട്ടുണ്ടെന്നും പാഠഭാഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസർക്കാരുകൾ ഗവർണർമാർ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളിൽ ഇടപെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നുവെന്നും പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിലെ പാഠഭാഗത്തിൽ പറയുന്നു. പാഠപുസ്ത‌കത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകിയിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവർണറെക്കുറിച്ച് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *