Feature NewsNewsPopular NewsRecent Newsവയനാട്

കാരാപ്പുഴ ഫെസ്റ്റ്നടത്തുന്നത് ജനകീയപങ്കാളിത്തമില്ലാ തെ:മീറ്റോ

കല്‍പ്പറ്റ: അതിതീവ്ര മഴയും ചുരത്തിലെ മണ്ണിടിച്ചലും മൂലം വയനാട്ടിലെ ഓണക്കാലത്തെ വിനോദ സഞ്ചാര മേഖല പാടേ തകര്‍ന്നിരുന്നു. ഇതിന് പരിഹാരമായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ കാരാപ്പുഴ ഡാം ഗാര്‍ഡനില്‍ നടത്തുന്ന കാരാപ്പുഴ ഫെസ്റ്റ് ജനകീയ പങ്കാളിത്തമില്ലാതെയാണ് നടത്തുന്നതെന്ന് മലനാട് എക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍ (മീറ്റോ) ആരോപിച്ചു.ഉടന്‍ പ്രാദേശിക സാമൂഹിക സംഘടനകളെ ഉള്‍പ്പെടുത്തി ഫെസ്റ്റ് നടത്തണമെന്നും ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കാരാപ്പുഴ ഫെസ്റ്റിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പരസ്യങ്ങള്‍ സ്ഥാപിക്കണമെന്നും മീറ്റോ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വി.എ. അഗസ്റ്റി, സെക്രട്ടറി എം.എസ്. ജെയ്സന്‍, ജോണി ചാക്കോ, സണ്ണി കൊറ്റേടം, ബിനീഷ് കുഞ്ഞാനായി, അനുടോണി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലക്ഷങ്ങള്‍ മുടക്കിയാണ് ടൂറിസം വികസനത്തിനെന്ന പേരില്‍ ഇവിടെ പരിപാടി നടത്തുന്നത്.എന്നാല്‍ ടൂറിസം വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, പ്രാദേശിക വ്യാപാരികള്‍ ഉള്‍പ്പെടുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങി സാംസ്‌കാരിക സാമൂഹിക രംഗത്തെ ഒരു സംഘടനകളെയും ഇതുവരെ പരിപാടിയെ കുറിച്ച് അറിയിക്കുകയോ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി നടപ്പിലാക്കുന്ന പരിപാടിയെ കുറിച്ച് കാരാപ്പുഴ പരിസരവാസികള്‍ പോലും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. പൂജ അവധി ദിവസങ്ങളില്‍ ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ കാരാപ്പുഴയിലെ ഈ പരിപാടിയിലക്ക് ആകര്‍ഷിക്കാന്‍ വേണ്ട പരസ്യ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഒരുക്കിയിട്ടില്ല. വ്യാപാരി, ടൂറിസം സംഘടനകളെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കാരാപ്പുഴ ഫെസ്റ്റിന് കൂടുതല്‍ ഗുണം ചെയ്യുകയും കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ കഴിയുകയും ചെയ്യുമായിരുന്നു. ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ഒതുക്കി നടത്തുന്ന ടൂറിസം വികസന പദ്ധതികള്‍ ശരിക്കും വയനാടന്‍ വിനോദ സഞ്ചാര മേഖലയെ പിന്നോട്ട് നടത്തുകയാണ് ചെയ്യുന്നത് എന്നും മീറ്റോ ആരോപിച്ചു. അതിനാല്‍ തന്നെ ഉടന്‍ പ്രാദേശിക സാമൂഹിക സംഘടനകളെ ഉള്‍പ്പെടുത്തി ഫെസ്റ്റ് നടത്തണമെന്നും ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കാരാപ്പുഴ ഫെസ്റ്റിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പരസ്യങ്ങള്‍ സ്ഥാപിക്കണമെന്നും മീറ്റോ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വി.എ. അഗസ്റ്റി, സെക്രട്ടറി എം.എസ്. ജെയ്സന്‍, ജോണി ചാക്കോ, സണ്ണി കൊറ്റേടം, ബിനീഷ് കുഞ്ഞാനായി, അനുടോണി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *