യുപിഐ ഇനി എടിഎം! വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (RBI) സമീപിച്ച് നാഷണൽ പേയ്മെന്റ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ക്യൂ ആർ കോഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമീപനമാണിതെന്നാണ് റിപ്പോർട്ട്. ഇത് സാദ്യമായാൽ ഇനി യുപിഐ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും.
ഈ സംവിധാനം നടപ്പിൽ വരുകയാണെങ്കിൽ പണം പിൻവലിക്കാൻ എടിഎം കാർഡിന്റെ സ്ഥാനത്ത് യുപിഐ മതിയാകും. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പേയ്മെന്റ്റ് നടത്തുന്നത് പോലെ എടിഎമ്മുകളിൽ നിന്ന് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണം പിൻവലിക്കാൻ സാധിക്കും.
ഇടപാടുകൾ വേഗത്തിലാക്കാൻ സാധിക്കുമെങ്കിലും തട്ടിപ്പിനായി ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദഗ്ദർ പങ്കുവെയ്ക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കായി ഈ സംവിധാനം ഉപയോഗിക്കപ്പെടുമോ എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കും.